നിപ: സ്‌കൂളുകള്‍ തുറക്കുന്നത് വ്യാഴാഴ്ച തന്നെ;നീട്ടിവെക്കില്ല: മന്ത്രി

Posted on: June 4, 2019 6:50 pm | Last updated: June 4, 2019 at 9:25 pm

കൊച്ചി: നിപ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് നീട്ടില്ലെന്ന് മന്ത്രി എസി മൊയ്തീന്‍. സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അരോഗ്യ വകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാണ്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ മൂന്നിനാണ് നേരത്തെ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ ഇത് ആറിലേക്ക് നീട്ടുകയായിരുന്നു.