കെവിന്റെത് മുങ്ങിമരണമല്ല; മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി

Posted on: June 3, 2019 5:55 pm | Last updated: June 3, 2019 at 8:43 pm

കോട്ടയം: കെവിന്‍ ദുരഭിമാന കൊലക്കേസില്‍ ഫോറന്‍സിക് വിദഗ്ധരുടെ നിര്‍ണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക് വിദഗ്ധര്‍. കെവിന്റെത് വെള്ളത്തില്‍ വീണുള്ള അപകട മരണമല്ലെന്നും മുക്കിക്കൊല്ലുകയായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ കോടതിയില്‍ മൊഴി നല്‍കി. പുഴയില്‍ അരക്കൊപ്പം വെള്ളം മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഇതില്‍ ഒരാള്‍ മുങ്ങിമരിക്കില്ല. ആരെങ്കിലും വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊന്നതാകാനേ വഴിയുള്ളൂ.

കെവിന്റെ ശ്വാസകോശത്തിലുണ്ടായിരുന്ന വെള്ളത്തിന്റെ അളവ് അപകട മരണത്തില്‍ ഉണ്ടാകുന്നതിനെക്കാള്‍ കൂടുതുലായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി.