Connect with us

Kerala

തന്റെ നിലപാട് ശരിയെന്ന് കാലം തെളിയിക്കും; മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അന്തസ് കളയരുത്- അബ്ദുല്ലക്കുട്ടി

Published

|

Last Updated

കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടി പ്രതീക്ഷിച്ചതാണെന്ന് എ പി അബ്ദുല്ലക്കുട്ടി. മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഞാന്‍ ഇത്തരം നടപടി ഉറപ്പായിരുന്നു. പണ്ട് താന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് മുതല്‍ മുല്ലപ്പള്ളിക്ക് തന്നോട് മുന്‍വൈരാഗ്യമാണ്. മാധ്യമങ്ങള്‍ വഴിയാണ് പുറത്താക്കിയ വിവിരം അറിയുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതില്‍ വിഷമമുണ്ട്.
എന്റെ നിലപാടാണ് ശരിയെന്ന് കാലം തെളിയിക്കും. വികസനം, വിശ്വാസം, രാഷ്ട്രീയ കൊലപതാകം, ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയ വിഷയങ്ങളില്‍ തന്റെ നിലപാട് മാറ്റമില്ല. താന്‍ ഇന്ന് പറഞ്ഞത് നാളെ കോണ്‍ഗ്രസിന് ബോധ്യപ്പെടും. പണ്ട് വികസന കാര്യത്തില്‍ താന്‍ പറഞ്ഞത് ഇപ്പോള്‍ സി പി എമ്മിന് ബോധ്യപ്പെട്ടിട്ടുണ്ട്.
സി പി എം നിലപാട് മാറ്റി.

ഗുജറാത്ത് മോഡല്‍ വികസനം ഏറ്റുപറഞ്ഞതിനാണ് തന്നെ സി പി എം പുറത്താക്കിയത്. അന്ന് മോദിയെയും ഗുജറാത്തിനെയും അനുകൂലിച്ച് സംസാരിച്ച തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എടുക്കുകയായിരുന്നു.
വിവേകമില്ലാത്ത, വികാരപരമായ തീരുമാനമാണ് ഇപ്പോള്‍
കോണ്‍ഗ്രസ് എടുത്തത്. അതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല. ബി ജെ പിയുടെ വിജയത്തിന്റെ ആഴം മുല്ലപ്പള്ളി മനസ്സിലാക്കണം.

നേതാക്കന്‍മാരുടെ പ്രത്യേകിച്ച് വി എം സുധീരന്റെയും മുല്ലപ്പള്ളിയുടെയും നിലപാടുകളാണ് തനിക്ക് എതിരെ അണികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. താന്‍ അവസരവാദിയും അധികാര മോഹിയുമല്ല. കാലം അത് തെളിയിക്കും. ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

ബി ജെ പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് ഒരു മറുടിയും നകിയില്ല. എന്നാല്‍ പൊതുപ്രവര്‍ത്തന രംഗത്ത് തുടരുമെന്നും തനിക്ക് പൊതുപ്രവര്‍ത്തനം മാത്രമേ അറിയൂവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. മോദിയെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അന്തസ് കെടുത്തരുതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

Latest