നന്ദദേവി കൊടുമുടിയില്‍ ഹിമപാതം: നാല് ബ്രിട്ടീഷുകാരെ രക്ഷപ്പെടുത്തി;ഇന്ത്യക്കാരനടക്കം എട്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Posted on: June 2, 2019 9:01 pm | Last updated: June 3, 2019 at 9:54 am

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ നന്ദദേവി കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍പ്പെട്ട ബ്രിട്ടിഷ് പൗരന്‍മാരായ നാല് പര്‍വ്വതാരോഹകരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് ഹെലികോപ്ടര്‍ മാര്‍ഗം ഇവരെ രക്ഷിച്ചത്. കാണാതായ എട്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നാല് ബ്രിട്ടിഷ് പൗരന്‍മാര്‍, രണ്ട് അമേരിക്കന്‍ പൗരന്‍മാര്‍, ഓസ്‌ട്രേലിയയില്‍ നിന്നുള്ള സ്ത്രീ, ഇന്ത്യയില്‍ നിന്നുള്ള ഒരാളേയുമാണ് കാണാതായത്.

ശനിയാഴ്ചയാണ് കാണാതായവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ചില ടെന്റുകള്‍ കണ്ടെത്തിയെങ്കിലും ഉള്ളില്‍ ആരും ഉണ്ടായിരുന്നില്ല.അപകടത്തില്‍പ്പെട്ടവര്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതര്‍ പറഞ്ഞു.മെയ് 13നാണ് സംഘം ട്രക്കിങ് ആരംഭിച്ചത്. മെയ് 26നായിരുന്നു തിരിച്ച് മുന്‍സിയാരി ബേസ് ക്യാംപില്‍ എത്തേണ്ടിയിരുന്നത്. രക്ഷാപ്രവര്‍ത്തനം തിങ്കളാഴ്ചയും തുടരും.