ചരിത്രത്തിൽ ആശ്വസിച്ച് ശ്രീലങ്ക; ആത്മവിശ്വാസത്തിൽ ന്യൂസിലാൻഡ്

തിരിഞ്ഞു നോക്കുമ്പോള്‍
  • ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയത് പത്ത് തവണ
  • ആറ് തവണയും ജയിച്ചത് ശ്രീലങ്ക
  • അടുത്തിടെ നടന്ന മത്സരങ്ങളിൽ വിജയം കൊയ്തത് ന്യൂസിലാൻഡ്
  • റാങ്കിംഗ്: ന്യൂസിലാൻഡ് 4, ശ്രീലങ്ക 9
  • വേദി: ഗാർഡിഫ്, വെയ്ൽസ്
  • സമയം: ഇന്ന് വൈകുന്നേരം 3.00
  • ലൈവ്: സ്റ്റാർ സ്പോർട്സ്
Posted on: June 1, 2019 1:26 pm | Last updated: June 1, 2019 at 1:26 pm

നോട്ടിംഗ്ഹാം: പ്രതീക്ഷിക്കാൻ കൂടുതലൊന്നുമില്ലാത്ത ശ്രീലങ്കക്ക് നേരിടാനുള്ളത് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ന്യൂസിലാൻഡിനെയാണ്. ബലഹീനതകൾ നിറഞ്ഞ ശ്രീലങ്കയെ തകർക്കാൻ കിവികൾക്ക് കൂടുതൽ പ്രയാസപ്പെടേണ്ടിവരില്ല.

എന്നാൽ, ലോകകപ്പ് ചരിത്രത്തിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ വിജയം നേടിയത് തങ്ങളാണെന്ന ഏക ആശ്വാസമാണ് ശ്രീലങ്കക്കുള്ളത്. വെസ്റ്റിൻഡീസിനെതിരെ സന്നാഹ മത്സരത്തിൽ തകർന്നടിഞ്ഞ പ്രകടനമാണ് ന്യൂസിലാൻഡ് താരങ്ങൾ പുറത്തെടുക്കുന്നതെങ്കിൽ വിജയം നേടാൻ ശ്രീലങ്കക്കാകും.

കെയ്ൻ വില്യംസൺ, കോളിൻ, മാർടിൻ ഗുപ്റ്റിൽ എന്നീ പ്രൗഢ താരങ്ങളുമായി ഗ്രൗണ്ടിലിറങ്ങുന്ന ന്യൂസിലാൻഡിന് 70 ശതമാനം വിജയ പ്രതീക്ഷ നൽകുന്നുണ്ട് ക്രിക്കറ്റ് വിദഗ്ധർ.

സാധ്യതാ ടീം:

ശ്രീലങ്ക: ദിമുത് കരുണാരത്‌നെ(ക്യാപ്റ്റൻ), അവിഷ്‌ക ഫെർണാണ്ടോ, സുറങ്ക ലക്മാൽ, ലാസിത് മലിംഗ, അഞ്ചേലോ മാത്യൂസ്, ജീവൻ മാൻഡിസ്, കുസാൽ മാൻഡിസ് (വിക്കറ്റ് കീപ്പർ), കുസാൽ പെരേര, തിസാസ പെരേര, നുവാൻ പ്രതീപ്, ദൻജയ്യ ഡിസിൽവ, മിലിൻഡ സിരിവർധന, ലഹിറു തിമിമാന്നെ, ഇസുറു ഉഡാനെ, ജെഫ്രി വാണ്ടെർസെ.

ന്യൂസിലാൻഡ്: കാനെ വില്യംസൺ(ക്യാപ്റ്റൻ), ടോം ബുൽഡെൽ(വിക്കറ്റ്കീപ്പർ), ട്രെന്റ് ബോൾട്, കോളിൻ ഡി ഗ്രൻദോമ്മെ, ലോക്കി ഫെർഗുസൺ, മാർടിൻ ഗുപ്റ്റിൽ, മാറ്റ്‌ഹെന്റി, ടോം ലതാം, കോളിൻ മുന്റോ, ജിമ്മി നീഷാം, ഹെന്റി നിക്കോളാസ്, മിച്ചെൽ സാന്റനെർ, ഇഷ് സോദി, ടിം സൗത്തീ, റോസ് ടെയിലർ.