Kerala
അടുത്ത ശനിയാഴ്ച മോദി കേരളത്തില്‍
ന്യൂഡല്‍ഹി: രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ശനിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനായാണ് മോദി എത്തുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും അദ്ദേഹത്തിന്റെ കൂടെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സന്ദര്‍ശനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സംസ്ഥാനത്തെ അറിയിച്ച് കഴിഞ്ഞു. തീര്‍ത്തും സ്വകാര്യ സന്ദര്‍ശനം മാത്രമാണ് മോദി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പരിപാടികളൊന്നും അദ്ദേഹത്തിനുണ്ടാകില്ലെന്നാണ് വിവരം.







