Connect with us

National

രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ പ്രതിപക്ഷം ചിതറിപ്പോകും: ലാലു പ്രസാദ് യാദവ്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ ഗാന്ധി രാജിവെക്കുന്നത് ആത്മഹത്യപരമെന്ന് ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
ബി ജെ പിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണ് ഇത്. കോണ്‍ഗ്രസിന് മാത്രമല്ല സംഘപരിവാറിെതിരെ പോരാടുന്ന എല്ലാ രാഷ്ട്രീയ സാമൂഹിക ശക്തികള്‍ക്കും ഇത് തിരിച്ചടിയാകും. പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയാകും.

ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷ പദവിയില്‍ വന്നാല്‍ തന്നെ അയാളെ ഒരു പാവയാക്കി വെച്ചിരിക്കുകയാണെന്ന ആരോപണം ഉയരും. എന്തിനാണ് അത്തരമൊരു ആരോപണം കൂടി എതിരാളികള്‍ക്ക് ഉന്നയിക്കാന്‍ അവസരം നല്‍കുന്നത്.

മോദി സര്‍ക്കാറിന്റെ വിജയം പ്രതിപക്ഷം അംഗീകരിക്കണം. എവിടെയാണ് പിഴവ് വന്നതെന്ന് പ്രതിപക്ഷം ഒന്നടങ്കം ചര്‍ച്ച ചെയ്യണം. കൃത്യമായ തീരുമാനങ്ങളിലെത്തണമെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest