Connect with us

Sports

ഇന്ത്യ-ബംഗ്ലാദേശ് സന്നാഹം ഇന്ന്‌

Published

|

Last Updated

കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ന്യൂസിലാന്‍ഡിനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിലാണ് വിരാട് കോലിയും സംഘവും. പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരമായത് അമ്പരപ്പിക്കുന്ന കാഴ്ചയായി. 179 റണ്‍സിന് ആള്‍ ഔട്ടായ ഇന്ത്യയെ കിവീസ് അനായാസം തോല്‍പ്പിച്ചു.

ഓപണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പരാജയപ്പെട്ടതും ക്യാപ്റ്റന്‍ കോലി പെട്ടെന്ന് മടങ്ങിയതും ബാറ്റിംഗ് നിരയെ കടപുഴക്കി. രക്ഷകന്റെ റോളിലേക്ക് ഉയരാന്‍ ധോണിക്കും സാധിച്ചില്ല. നാലാം നമ്പറില്‍ പരീക്ഷിച്ച ലോകേഷ് രാഹുല്‍ പരാജയമായി. പത്ത് പന്തുകള്‍ മാത്രം നേരിട്ട രാഹുല്‍ ആറ് റണ്‍സിന് പുറത്തായി.
ബംഗ്ലാദേശ് ത്രിരാഷ്ട്ര ടൂര്‍ണമെന്റ് ജയിച്ചതിന്റെ ആവേശത്തിലാണ് ലോകകപ്പിന് വരുന്നത്. ഇന്ത്യക്കെതിരെ മശ്‌റഫെ മൊര്‍തസയും സംഘവും അട്ടിമറിക്ക് കോപ്പ് കൂട്ടുന്നു.

---- facebook comment plugin here -----

Latest