Kerala
പാലക്കാട് വീണ്ടും സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാടുണ്ടായ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. ജില്ലയിലെ കണ്ണനൂരില്‍ സി പി എം- കോണ്‍ഗ്രസ് തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്.
യു ഡി എഫിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ എം ബി രാജേഷിന്റെ വീട് അക്രമിച്ചതാണ് അക്രമത്തിന്റെ തുടക്കം. രാജേഷിന്റെ കയിലിയാട്ടെ വീടിന് നേരെ കല്ലും പടക്കവും എറിഞ്ഞ പ്രവര്‍ത്തകര്‍ മാതാപിതാക്കളെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിന് പ്രതിഷേധമെന്നോണം ഡി സി സി ഓഫീസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഓഫീസിലെ ജനല്‍ച്ചില്ലുകള്‍ തകരുകയും ഓഫീസിന് സമീപമുളള കൊടിമരം നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് അക്രമം ഉണ്ടായത്.