ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തില്‍ ആശങ്കയില്ല: ഡൊണാള്‍ഡ് ട്രംപ്

Posted on: May 26, 2019 11:45 am | Last updated: May 26, 2019 at 5:51 pm

വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ ഹൃസ്വദൂര മിസൈല്‍ പരീക്ഷണത്തില്‍ ആശങ്കയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്ക് നല്‍കിയ വാക്ക് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ചെറിയ മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കയിലെ ചിലര്‍ ഭയപ്പെടുന്നത് പോലെ ഈ പരീക്ഷണത്തില്‍ തനിക്ക് ആശങ്കയില്ല. എന്നാല്‍ മിസൈല്‍ പരീക്ഷണം യു.എന്നിന്റെ നിയമങ്ങള്‍ ലംഘിച്ചാണെന്ന് ട്രംപ് ട്രംപ് ആരോപിച്ചു.

നാല് ദിവസത്തെ സന്ദര്‍ശനത്തിന് ജപ്പാനിലേക്ക് തിരിക്കും മുമ്പായിരുന്നു ട്രംപിന്റെ പ്രസ്താവന. പുറപ്പെടും മുമ്പായിരുന്നു ട്രംപിന്റെ പ്രസ്താവന.