മധ്യപ്രദേശില്‍ ബീഫ് കൈവശംവെച്ചെന്ന് ആരോപിച്ച് സ്ത്രീ അടക്കം മൂന്ന് മുസ്ലിംങ്ങള്‍ക്ക് മര്‍ദനം

Posted on: May 25, 2019 12:13 pm | Last updated: May 25, 2019 at 12:17 pm

ഭോപ്പാല്‍: തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ തിളക്കാര്‍ന്ന വിജയത്തിന് പിന്നാലെ മധ്യപ്രദേശില്‍ ഗോ സംരക്ഷകരുടെ അഴിഞ്ഞാട്ടം തുടങ്ങി. മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ഗോരക്ഷകരുടെ ആക്രമണം ഉണ്ടായത്. ഓട്ടോയില്‍ പോവുകയായിരുന്ന ഇവര്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ചാണ് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.

കൂടെയുണ്ടായിരുന്ന സ്ത്രീയെ യുവാക്കളെക്കൊണ്ട് ചെരിപ്പ് കൊണ്ട് അടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗോരക്ഷകര്‍ അക്രമണം അഴിച്ചുവിടുമ്പോള്‍ ചിലര്‍ ഇതെല്ലാം കണ്ട് ഇടപെടാതെ നോക്കിനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
് അക്രമികള്‍ തങ്ങളെക്കൊണ്ട് ജയ് ശ്രീരാം വിളിപ്പിച്ചതായും മര്‍ദനമേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായ തെരച്ചില്‍ തുടരുകയാണ്.