കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ നിര്യാതനായി

Posted on: May 24, 2019 7:19 pm | Last updated: May 24, 2019 at 7:19 pm

ദമ്മാം : ഹൃദയ സ്തംഭനം മൂലം കണ്ണൂര്‍ തളിപറമ്പ് സ്വദേശി ദമാമില്‍ മരണപെട്ടു .കണ്ണൂര്‍ തളിപ്പറമ്പ് മഴൂര്‍ സ്വദേശി മാലിക്കന്റകത്ത് നിസാര്‍ (34) ആണ് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരണപ്പെട്ടത് .

ദമ്മാം 91 ലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു .ഭാര്യ ശ്രീകണ്ഠപുരം സ്വദേശി സുനൈജ. രണ്ട് ആണ്‍കുട്ടികളുണ്ട് . നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കബീര്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ കെ എം സി സി ഭാരവാഹികള്‍ രംഗത്തുണ്ട്