യു പി എ ഇനി എസ് ഡി എഫ്; പേര് നിര്‍ദേശിച്ചത് കോണ്‍ഗ്രസ്

Posted on: May 23, 2019 8:35 am | Last updated: May 23, 2019 at 5:55 pm

ന്യൂഡല്‍ഹി: യുനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യു പി എ) ഇനി അറിയപ്പെടുക സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ് ഡി എഫ്) എന്ന പേരില്‍. കോണ്‍ഗ്രസാണ് പുതിയ പേര് നിര്‍ദേശിച്ചത്. ഇത് മറ്റു സഖ്യ കക്ഷികള്‍ അംഗീകരിക്കുകയായിരുന്നു.

നിലവിലുള്ള യു പി എ കക്ഷികള്‍ക്കു പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, തെലുഗുദേശം പാര്‍ട്ടി ഇടതു കക്ഷികള്‍ എന്നിവയും ചേര്‍ന്നതാണ് എസ് ഡി എഫ്.