അനധികൃത തടയണ പൊളിക്കുക തന്നെ വേണമെന്ന് ഹൈക്കോടതി; അന്‍വറിനു തിരിച്ചടി

Posted on: May 22, 2019 1:42 pm | Last updated: May 22, 2019 at 1:42 pm

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും എം എല്‍ എയുമായ പി വി അനവര്‍ അനധികൃതമായി പണികഴിപ്പിച്ച തടയണ പൊളിക്കുക തന്നെ വേണമെന്ന് ഹൈക്കോടതി. മലപ്പുറം ചീങ്കണ്ണിപ്പാലിയിലുള്ള തടയണ മെയ് 30നകം പൂര്‍ണമായും പൊളിക്കണം.

ഹൈക്കോടതി നിര്‍ദേശ പ്രകാരം തടയണയിലെ വെള്ളം കഴിഞ്ഞ ദിവസം ഒഴുക്കിവിട്ടിരുന്നു. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിക്കാനായാണ് തടയണ നിര്‍മിച്ചത്.