Connect with us

National

കാശ്മീരിലെ ഗുല്‍ഗാമയില്‍ സൈന്യം ഏറ്റ്മുട്ടലിനിടെ രണ്ട് ഭീകരരെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഗുല്‍ഗാമിലെ ഗോപാല്‍പൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെയുണ്ടായ ഏറ്റ്മുട്ടില്‍ ഏഴ് ഭീകരരെയാണ് സൈന്യം വിധിച്ചത്. ഒരു സൈനികനും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു.

രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെങ്കും സൈന്യം കനത്ത ജാഗ്രതയിലാണ്. വോട്ടെടുപ്പ് ദിവസും മറ്റും അക്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലിത്തില്‍ കാശ്മീരില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Latest