Connect with us

National

പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ജനതാദള്‍ എസ് പങ്കെടുത്തില്ല; കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തിരിച്ചടി

Published

|

Last Updated

ബെംഗളൂരു: ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം വീണ്ടും അധികാരത്തിലേറുന്നത് തടയുന്നതിനായി ബദല്‍ സഖ്യ സാധ്യതകള്‍ തേടിയുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ പാളുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല മുന്നണി രൂപപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനതാദള്‍ എസ് പങ്കെടുത്തില്ല. യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എത്തേണ്ടിയിരുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഡല്‍ഹി യാത്ര ഉപേക്ഷിച്ചതായാണ് വിവരം. ഇത്തരമൊരു തീരുമാനമെടുത്തതു സംബന്ധിച്ച് ഇതേവരെ യാതൊരു വിശദീകരണവും കുമാരസ്വാമി നല്‍കിയിട്ടില്ല.

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെ ഡി എസും ചേര്‍ന്ന സഖ്യത്തിലുണ്ടായ കടുത്ത ഭിന്നതയാണ് എന്‍ ഡി എ വിരുദ്ധ സഖ്യ ശ്രമത്തിന് തിരിച്ചടിയേകുന്ന നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേടുകള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍, എന്‍ ഡി എക്കു ഭൂരിപക്ഷം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍, തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം പുറത്തുവന്ന ശേഷം സ്വീകരിക്കേണ്ട
നടപടികളും നയപരിപാടികളും തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചത്.

Latest