രാജ്യത്ത് നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ബിശാല്‍ പോള്‍ പ്രവചനം

Posted on: May 21, 2019 2:57 pm | Last updated: May 21, 2019 at 7:41 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ പുറത്തുവന്ന മുഴുവന്‍ എക്‌സിറ്റ്‌പോളുകളും മോദി ഭരണം തുടരുമെന്ന് അഭിപ്രായപ്പെട്ടിരിക്കെ ഇതിന് വിപരീതായി മറ്റൊരു പ്രവചനം. എന്‍ ഡി എയും യു പി എയും തമ്മില്‍ കടുത്ത മത്സരമാണ് രാജ്യത്ത് നടന്നതെന്ന് സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോള്‍. എന്‍ ഡി എക്ക് 200 സീറ്റും യു പി എക്ക് 197 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. മറ്റ് പാര്‍ട്ടികള്‍ 145 സീറ്റുകള്‍ നേടും.

ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന ബി ജെ പി 169 സീറ്റ് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കുക 133 സീറ്റുകള്‍. യു പിയില്‍ മഹാസഖ്യം 42 സീറ്റുകള്‍ നേടുമ്പോള്‍ 32 സീറ്റുകള്‍ നേടി ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്നും പ്രവചിക്കുന്നു.

സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് മുന്നണികളിലില്ലാത്ത പ്രാദേശിക കക്ഷികളുടെ പിന്തുണ ഇരുമുന്നണികളും നേടെണ്ടി വരും എന്ന തരത്തിലാണ് ബിശാല്‍ പോളിന്റെ പ്രവചനം.