വടകരയില്‍ പി ജയരാജനെന്ന് കൈരളി ന്യൂസ്-സിഇഎസ് സര്‍വെ

Posted on: May 20, 2019 9:12 pm | Last updated: May 20, 2019 at 9:12 pm

തിരുവനന്തപുരം: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ വിജയിക്കുമെന്ന് കൈരളി ന്യൂസ്-സിഇഎസ് സര്‍വെ. ജയരാജന് 47.1 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വെയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന് 44.5 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 7.1 ശതമാനം വോട്ട് ലഭിക്കും.ഒട്ടുമിട്ട സര്‍വേകളും വടകരയില്‍ കെ മുരളീധരന്‍ വിജയിക്കുമെന്നാണ് പ്രവചിച്ചിരുന്നത്.

കാസര്‍കോട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തോല്‍ക്കുമെന്നാണ് സര്‍വെ പറയുന്നത്. 41.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടുമ്പോള്‍ 40.1 ശതമാനം വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കുമെന്നുമാണ് സര്‍വേ ഫലം പറയുന്നു. ബിജെപി 16.4 ശതമാനം വോട്ടുകള്‍ നേടും. 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് സര്‍വേ ഏജന്‍സി അവകാശപ്പെടുന്നു.