ചെയര്‍മാന്‍ സ്ഥാനം: സമവായമുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പ്; നിലപാട് കടുപ്പിച്ച് ജോസ് കെ മാണി

Posted on: May 20, 2019 8:28 pm | Last updated: May 21, 2019 at 10:03 am

കോട്ടയം: ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ചെയര്‍മാന്‍ സ്ഥാനത്തില്‍ സമവായമുണ്ടായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ജോസ് കെ മാണി.

പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം സംസ്ഥാന കമ്മറ്റിക്ക് മുമ്പ് മറ്റ് കമ്മറ്റികള്‍ വിളിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യത്തില്‍ തെറ്റില്ലെന്നും തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.