ഗൂഡല്ലൂര്‍ സ്വദേശി യാമ്പുവില്‍ ഹൃദയാഘാതം മൂലം മരിച്ചു

Posted on: May 20, 2019 6:21 pm | Last updated: May 20, 2019 at 6:21 pm

യാമ്പു: ഗൂഡല്ലൂര്‍ മാക്ക്മൂല സ്വദേശിയായ സൈദലവി എന്ന ബാവ (43) സഊദിയിലെ യാമ്പുവില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഏഴു വര്‍ഷമായി യാമ്പു റോയല്‍ കമ്മീഷനില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പള്ളിയില്‍ നിന്നും സുബ്ഹി നിസ്‌കാരം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ സ്‌പോണ്‍സറും സുഹൃത്തുക്കളും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അടുത്തമാസം നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റെടുത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാ ക്കുന്നതിനിടയിലാണ് മരണം. ഭാര്യ: നജ്മ. മാതാവ്: ആസ്യ. മൂന്നു ആണ്‍മക്കളുണ്ട്. മയ്യിത്ത് യാമ്പു റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍.
നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് യാമ്പുവില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.