ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് പോള്‍ സര്‍വേ

Posted on: May 19, 2019 10:02 pm | Last updated: May 20, 2019 at 10:16 am

ന്യൂഡല്‍ഹി്: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി ഇത്തവണ പച്ചതൊടില്ലെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ. ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ്് ഇന്ത്യ ടുഡേ-ആക്സിസ് പോള്‍ സര്‍വേ പറയുന്നത്. ബിജെപി 6 മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും കോണ്‍ഗ്രസിനു ലഭിക്കുക പരമാവധി ഒരു സീറ്റാണെന്നും സര്‍വേ പറയുന്നു.

സംസ്ഥാനത്താകെയുള്ളത് ഏഴ് ലോക്സഭാ മണ്ഡലങ്ങളാണ്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി ജെപി സ്ഥാനാര്‍ഥിയായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബോക്സര്‍ വിജേന്ദര്‍ സിങ്ങുംമത്സരിക്കാനെത്തിയതോടെയാണ് ഡല്‍ഹിയിലെ മണ്ഡലങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായിരുന്നു. ഗംഭീറിനെതിരേ ഉയര്‍ന്ന വോട്ടര്‍ ഐഡി കാര്‍ഡ് വിവാദവും ഏറെ ചര്‍ച്ചയായിരുന്നു.