Connect with us

National

എന്‍ ഡി എ ഭരണം രാജ്യത്ത് തുടരുമെന്ന് എക്‌സിറ്റ്‌പോളുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും എന്‍ ഡി എ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ്‌പോള്‍. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായതുപോലെ എന്‍ ഡി എക്ക് വ്യക്തമായ ആധിപത്യമാണ് ദേശീയ മാധ്യമങ്ങള്‍ നത്തിയ സര്‍വ്വേകളെല്ലാം പറയുന്നത്. പ്രഖ്യാപിച്ച എല്ലാ സര്‍വ്വേകളും എന്‍ ഡി എക്ക് 270ന് മുകളില്‍ സീറ്റ് പ്രവചിക്കുന്നു. യു പി ഒഴിക ഹിന്ദി ഹൃദയ മേഖലകളിലെല്ലാം ബി ജെ പി വന്‍ മുന്നറ്റം നടത്തുമെന്ന് സര്‍വ്വേകള്‍ പറയുന്നത്.

Also read:

ഇന്ത്യയിലെ ഏറ്റവും വലിയ എക്‌സിറ്റ് പോള്‍ എന്ന അവകാശവാദത്തോടെ രണ്ട് എക്‌സിറ്റ് പോളുകളാണ് റിപ്പബ്ലിക് ടിവി നടത്തിയത്. 287 സീറ്റുകള്‍ നേടി നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി, സി വോട്ടറുമായി ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. യുപിഎ 128 സീറ്റുകളും ഉത്തര്‍പ്രദേശിലെ എസ് പി – ബി എസ് പി പി സഖ്യം 40 സീറ്റുകളും വിജയിക്കും. മറ്റുള്ളവര്‍ 87 സീറ്റുകള്‍ നേടും. എന്‍ഡിഎ 287, യു പി എ 128, മറ്റുള്ളവര്‍ 127 സീറ്റുകളിലും ജയിക്കും.

Also read:

എന്‍ ഡി എ 305 സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് ടിവി ജന്‍ കി ബാത്തുമായി ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. എന്‍ ഡി എ 295 മുതല്‍ 305 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. യു പി എ 122 മുതല്‍ 124 സീറ്റുകള്‍ വരെ നേടും. മഹാസഖ്യം 26 സീറ്റുകള്‍ വരെ നേടിയേക്കാം. മറ്റുള്ളവര്‍ 87 സീറ്റുകള്‍ വരെ നേടുമെന്നും ജന്‍ കി ബാത്ത് പ്രവചിക്കുന്നു.

എന്‍ ഡി എ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം മറികടക്കുമെന്ന് ടൈംസ് നൗ സിഎന്‍എക്‌സ് പ്രവചിക്കുന്നു. യു പി എക്ക് 132 സീറ്റുകളും മറ്റുള്ളവര്‍ 104 സീറ്റും നേടുമെന്നും പ്രവചനത്തിലുണ്ട്.

ന്യൂസ് എക്‌സ് സര്‍വ്വേ പ്രകാരം എന്‍ ഡി എ 298, യു പി എ 118, മറ്റുള്ളവര്‍ 126 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.