ദ ‘ലൈ’ ലാമ; മോദിയെ കളിയാക്കി പ്രകാശ് രാജിന്റെ ട്വീറ്റ്

Posted on: May 19, 2019 3:02 pm | Last updated: May 19, 2019 at 8:09 pm

ചെന്നൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനവും ധ്യാനവും സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായി നിറയുന്നതിനിടെ മോദിയെ കണക്കിനു കളിയാക്കി നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്. മോദി ദ ‘ലൈ’ ലാമ (നുണയനായ ലാമ) ആണെന്നാണ് പ്രകാശ് രാജ് പരിഹസിച്ചത്. സ്വന്തമായി ഒരു പേഴ്‌സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി വസ്ത്രങ്ങള്‍ക്കും കാമറാമാന്മാര്‍ക്കും ഫാഷന്‍ ഷോക്കും മറ്റും പണം ചെലവിടുന്നയാളാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മോദിയുടെ ക്ഷേത്ര ദര്‍ശനത്തിന്റെയും ധ്യാനത്തിന്റെയുമെല്ലാം ചിത്രങ്ങളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

മോദിയുടെ കേദാര്‍നാഥ് യാത്ര തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. യാത്രയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.