Connect with us

National

ആല്‍വര്‍ കൂട്ടബലാത്സംഗം: യുവതിക്ക് നീതി ഉറപ്പാക്കും- രാഹുല്‍

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. തനിക്ക് ഇത് രാഷ്ട്രീയ വിഷയമല്ല. വൈകാരിക പ്രശ്‌നമാണ്. യുവതിക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യും- യുവതിയുടെ വസതിയിലെത്തി സന്ദര്‍ശിച്ച രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏപ്രില്‍ 26ന് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവതിക്ക് കൂട്ട ബലാത്സംഗം നേരിടേണ്ടി വന്നത്. വിജനമായ സ്ഥലത്തുവെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തിയ അക്രമികള്‍ ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ദമ്പതികളെ അവര്‍ മോചിപ്പിച്ചത്. അവരുടെ കയ്യിലുണ്ടായിരുന്ന 2000 രൂപയും സംഘം തട്ടിയെടുത്തു. പിന്നീട് ദമ്പതികളെ വിളിച്ച് 9000 രൂപ ഇവര്‍ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു.
ഇത് സംബന്ധിച്ച് യുവതി പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് തിരക്കാണെന്ന കാരണം പറഞ്ഞ്

കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. 26ന് നല്‍കിയ പരാതിയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മെയ് രണ്ടിനാണ് കേസ് എടുത്തത്.

 

Latest