എം ജി: ബിരുദത്തിന് 57,009 സീറ്റ്; ഏറ്റവുമധികം ബി.കോമിന്

Posted on: May 14, 2019 8:16 pm | Last updated: May 14, 2019 at 8:16 pm


കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളില്‍ മൊത്തം 57,009 ബിരുദ സീറ്റുകളാണുള്ളത്. ക്യാപിലൂടെ 32,264 സീറ്റിലേക്ക് പ്രവേശനം നടക്കും. ഇതുകൂടാതെ 22,852 മാനേജ്മെന്റ് സീറ്റും 1,893 മാനേജ്മെന്റ് ക്വാട്ട സീറ്റുമുണ്ട്. 17 വിവിധ പ്രോഗ്രാമുകളുള്ള ബി.കോമിനാണ് ഏറ്റവുമധികം സീറ്റ് – 22,424. ക്യാപിലൂടെ 11,866 സീറ്റിലേക്കാണ് പ്രവേശനം. കൂടാതെ 10,249 മാനേജ്മെന്റ് സീറ്റും 309 കമ്മ്യൂണിറ്റി ക്വാട്ടയുമുണ്ട്.
41 വിവിധ പ്രോഗ്രാമുകളുള്ള ബി.എസ്സി.യ്ക്ക് 13,264 സീറ്റാണുള്ളത്. ക്യാപ് – 8,261, മാനേജ്മെന്റ് – 4,181, കമ്മ്യൂണിറ്റി ക്വാട്ട – 822 എന്നിങ്ങനെയാണ് സീറ്റ്. 50 വിവിധ പ്രോഗ്രാമുകളുള്ള ബി.എ.യ്ക്ക് മൊത്തം 11,071 സീറ്റാണുള്ളത്. ക്യാപ് – 6,901, മാനേജ്മെന്റ് – 3,131, കമ്മ്യൂണിറ്റി – 639 എന്നിങ്ങനെയാണ് സീറ്റ്. ബി.വോകിന് 286 (ക്യാപ്), 286 (മാനേജ്മെന്റ്) സീറ്റാണുള്ളത്. ബി.സി.എ.യ്ക്ക് 4,040 സീറ്റാണുള്ളത്. ക്യാപ് – 2,077, മാനേജ്മെന്റ് – 1,910, കമ്മ്യൂണിറ്റി – 53 എന്നിങ്ങനെയാണ് സീറ്റ്. ബി.ബി.എ.യ്ക്ക് 4,518 സീറ്റാണുള്ളത്. ക്യാപ് – 2,309, മാനേജ്മെന്റ് – 2,156, കമ്മ്യൂണിറ്റി – 53. ബി.എസ്.ഡബ്ല്യു.വിന് 146 സീറ്റാണുള്ളത്. ക്യാപ് – 73, മാനേജ്മെന്റ് – 73. ബി.ബി.എമ്മിന് 290 സീറ്റാണുള്ളത്. ക്യാപ് – 153, മാനേജ്മെന്റ് 133, കമ്മ്യൂണിറ്റി – 4. ബി.പി.എഡിന് 94 സീറ്റാണുള്ളത്. ക്യാപ് – 47, മാനേജ്മെന്റ് – 47. ബി.ടി.ടി.എമ്മിന് 324 സീറ്റാണുള്ളത്. ക്യാപ്-167, മാനേജ്മെന്റ് – 147, കമ്മ്യൂണിറ്റി – 10. ബി.എച്ച്.എമ്മിന് – 120 സീറ്റാണുള്ളത്. ക്യാപ് – 60, മാനേജ്മെന്റ് – 60. ബി.എഫ്.ടി.ക്ക് 128 സീറ്റാണുള്ളത്. ക്യാപ് – 64, മാനേജ്മെന്റ് – 64.