Connect with us

Ongoing News

കേരളത്തില്‍ ഇത്തവണ മഴ കുറയും; മണ്‍സൂണ്‍ ജൂണ്‍ 4 മുതല്‍

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ മഴ ജൂണ്‍ നാല് മുതല്‍ തുടങ്ങുമെന്ന് കാലവസ്ഥാ റിപ്പോര്‍ട്ട്. രാജ്യത്തെ ഏക സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ശരാശരിയില്‍ താഴെ മാത്രമാണ് കേരളത്തില്‍ മഴ ലഭ്യമാകൂ എന്നതാണ് ഏജന്‍സിയുടെ പ്രവചനം. കേരളത്തില്‍ ജൂണ്‍ ഒന്നു മുതലാണ് സാധരണയായി മഴയെത്താറുള്ളത്. ജൂലൈ പകുതിയോടെ രാജ്യം മുഴുവന്‍ മഴയെത്തും. ഇത്തവണ രാജ്യത്ത് 93 ശതമാനം മഴ ലഭിക്കുമെന്നും ഏജന്‍സി പ്രവചിച്ചു.

---- facebook comment plugin here -----

Latest