മലയാള സർവകലാശാല: എം എ അപേക്ഷ ബുധനാഴ്ച വരെ

Posted on: May 14, 2019 5:01 pm | Last updated: May 14, 2019 at 5:02 pm


തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല 2019 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദകോഴ്‌സുകളിലേക്കുള്ള അപേക്ഷ നാളെ വരെ സമർപ്പിക്കാം. ഈ മാസം 30ന് രാവിലെ 8.30 മുതൽ ഒന്ന് വരെ തിരൂർ (സർവകലാശാല ക്യാമ്പസ്), കോഴിക്കോട്, എറണാകുളം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ വെച്ചാണ് പ്രവേശനപരീക്ഷ നടക്കുക. നാല് സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്‌സുകൾക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദവും എം എ, എം എസ് സി പരിസ്ഥിതിപഠനത്തിന് അംഗീകൃത സയൻസ് ബിരുദവുമാണ് അടിസ്ഥാന യോഗ്യത.
ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം. അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.malayalamuniverstiy.edu.in സന്ദർശിക്കുക.