Connect with us

National

യു പിയിലും മഹാരാഷ്ട്രയിലും ബി ജെ പിക്ക് സീറ്റ് കുറയും: കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: 2014ലെ മികച്ച വിജയം ഉത്തര്‍പ്രദേശിലും മാഹാരാഷ്ട്രയിലും ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയിലെ ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ.

യു പിയിലെ മാഹാസഖ്യം നിലവില്‍ വന്നതോടെ 15 സീറ്റ് വരെ യു പിയില്‍ ബി ജെ പിക്ക് നഷ്ടമാകും. 2014ല്‍ 80 ല്‍ 73 സീറ്റും ബി ജെ പി അപ്‌നാ ദള്‍ സഖ്യത്തിന് ലഭിച്ചിരുന്നു. ഇന്ന് എസ് പി- ബി എസ് പി സഖ്യം ശക്തമായി രംഗത്തുണ്ട്.
മഹാരാഷ്ട്രയില്‍ ആറ് സീറ്റെങ്കിലും ഇത്തവണ നഷ്ടമാകും. 2014ല്‍ ബി ജെ പി ശിവസേന സഖ്യം 48ല്‍ 42 സീറ്റിലും വിജയിച്ചിരുന്നു. 2014 ല്‍ സ്വാഭിമാനി സേത്കരി പാര്‍ട്ടി ബി ജെ പിക്കും ശിവസേനക്കും ഒപ്പം നിന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് എന്‍ സി പി സഖ്യത്തിനൊപ്പമാണ് അവര്‍.

എന്നാല്‍ പശ്ചിമബംഗാളിലും ഒഡീഷയിലും കൂടുതല്‍ സീറ്റുകള്‍ നേടി കേന്ദ്രത്തില്‍ അധികാരത്തിലെത്തും.
എന്നാല്‍ അത്തേവാലയുടെ പ്രസ്താവനയെ എതിര്‍ത്ത് മഹാരാഷ്ട്ര ബി ജെ പി നേതാവ് കേശവ് ഉപാധ്യായ രംഗത്തെത്തി. മഹാരാഷ്ട്രയില്‍ ബി ജെ പി കഴിഞ്ഞ തവണത്ത് പോലുള്ള വിജയം ഇത്തവണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest