Connect with us

Malappuram

മഅ്ദിൻ കാരുണ്യ കൈനീട്ടം പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

മലപ്പുറം: റമസാനിൽ മഅ്ദിൻ അക്കാദമിക്ക് കീഴിൽ സംഘടിപ്പിക്കുന്ന കാരുണ്യ കൈനീട്ടം പദ്ധതിക്ക് തുടക്കമായി. കഷ്ടതയനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുമായി മഅ്ദിൻ നൽകുന്ന റംസാൻ കിറ്റ് ആദ്യഘട്ടത്തിൽ വീൽചെയറിൽ കഴിയുന്നവർക്കാണ് വിതരണം ചെയ്തത്.
വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്യുന്ന റംസാൻ കിറ്റ് മലയോര മേഖലകളിലും അന്ധർ, ബധിരർ തുടങ്ങിയ അംഗ പരിമിതർക്കുമാണ് വിതരണം ചെയ്യുന്നത്.

ഉദ്ഘാടന ചടങ്ങിൽ സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, മഅ്ദിൻ സെക്രട്ടറി പരി മാനുപ്പ ഹാജി, സൈദലവി സഅ്ദി പെരിങ്ങാവ്, ദുൽഫുഖാറലി സഖാഫി, ഗ്രാൻഡ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി മണ്ണാർക്കാട്, ജലീൽ അസ്ഹരി മേൽമുറി, ശിഹാബലി അഹ്‌സനി മുണ്ടക്കോട് സംബന്ധിച്ചു.

Latest