Connect with us

Kerala

സാങ്കേതിക തകരാറിനാല്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ പകരം വിമാനം

Published

|

Last Updated

കണ്ണൂര്‍: കോഴിക്കോട് നിന്നും കണ്ണൂര്‍ വഴി ഡല്‍ഹിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് റദ്ദാക്കി. തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ മറ്റൊരു വിമാനം ഏര്‍പ്പാടാക്കി.കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് അധിക്യതര്‍ ഉറപ്പ് നല്‍കാത്തതിനാല്‍ പ്രതിഷേധിച്ചത്.

2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ഡല്‍ഹിയിലെത്തേണ്ടതായിരുന്നു വിമാനം. ചര്‍ച്ചകള്‍ക്കൊടുവില്‍ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോഴിക്കോട് നിന്നുള്ളവര്‍ക്ക് വ്യാഴാഴ്ച രാവിലെ 9 മണിക്കും, കണ്ണൂര്‍ നിന്നുള്ളവര്‍ക്ക് 11 മണിക്കും യാത്ര തുടരാന്‍ സംവിധാനം ഒരുക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Latest