Connect with us

Education

ഏകജാലകം അപേക്ഷ മേയ് 10 മുതല്‍

Published

|

Last Updated

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ മേയ് 10 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
ട്രയല്‍ അലോട്‌മെന്റ് മേയ് 20നും ആദ്യ അലോട്‌മെന്റ് മേയ് 24 ഉം പ്രസിദ്ധീകരിക്കും. മുഖ്യഅലോട്‌മെന്റുകളില്‍ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം നല്‍കി ജൂണ്‍ മൂന്നിന് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

കേരളത്തന്റെ ചരിത്രത്തില്‍ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് ഒരുമിച്ച് ക്ലാസുകള്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്. അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും അധ്യായനമാരംഭിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്.

ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്് പരീക്ഷകള്‍ ജൂലൈ മാസത്തില്‍ നടക്കും. പാദവാര്‍ഷിക പരീക്ഷകളും മാതൃകാ പരീക്ഷകളും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വിദ്യാഭ്യാസ ഡയറക്ട്രേറ്റ് തന്നെ നടത്തും.

Latest