Connect with us

Kozhikode

പ്ലസ്ടുഫലം: വിജയശതമാനം കൂടുതല്‍ കോഴിക്കോട് ജില്ലയില്‍

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഫലം പുറത്തു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയില്‍. പ്രളയവും നിപ്പയും മൂലം ഏറെ പ്രവര്‍ത്തിദിനങ്ങള്‍ നഷ്ടമായ കോഴിക്കോടിന്റെ ഈ നേട്ടത്തിന് തിളക്കമേറെയാണ്.

പരീക്ഷയെഴുതിയ 87.44% പേര്‍ കോഴിക്കോട് ജില്ലയില്‍ വിജയിച്ചു. കഴിഞ്ഞ തവണ കണ്ണൂരിനായിരുന്നു ഈ നേട്ടം. കുറവ് ഇത്തവണയും പത്തനംതിട്ട ജില്ലയിലാണ് (78%.).

വി എച് എസ് ഇ വിഭാഗത്തില്‍ വയനാട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍. വയാനാടിന് 85.57% വിജയം നേടാനായി. പത്തനംതിട്ടയിലാണ് കുറവ് 67.79 %.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ഇത്തവണ പരീക്ഷക്കിരുത്തിയത് തിരുവനന്തപുരം ജില്ലയിലെ പട്ടം, സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്. 802 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മലപ്പുറം ജില്ലയിലെ ജിഎച്എസ്എസ് തിരൂരങ്ങാടിയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍. 605 വിദായര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്.

ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 1865 പേരാണ് മലപ്പുറത്ത് നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറ(54884)വും കുറവ് വയനാടും(9093) ആയിരുന്നു.

Latest