Connect with us

Education

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണയം; അപേക്ഷ 10 വരെ

Published

|

Last Updated

എസ് എസ് എല്‍ സി/ ടി എച്ച് എസ് എല്‍ സി, എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോക്കോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ പരീക്ഷാഭവന്റെ വെബ്സൈറ്റുകളിലൂടെ മേയ് 10ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ https://sslcexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി വിദ്യാര്‍ഥികള്‍ http://thslcexam.kerala.gov.in ലും എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്) വിദ്യാര്‍ഥികള്‍ http://sslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്) വിദ്യാര്‍ഥികള്‍ http://sslchiexam.kerala.gov.in/thslc_2019 ലും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള “Certificate View” ഈ വെബ്സൈറ്റുകളിലൂടെ മെയ് 13 വരെ പരിശോധിക്കാം. വിശദനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദിഷ്ട വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

  • ഫീസ് – ഒരു പേപ്പറിന്
  • പുനര്‍മൂല്യനിര്‍ണയം – 400
  • സൂക്ഷമ പരിശോധനക്ക് – 50
  • ഫോട്ടോ കോപ്പി 200
  • അപേക്ഷകളുടെ പ്രിന്റൗട്ടും, ഫീസും അതാത് സ്‌കൂള്‍ പ്രധാനധ്യാപകന് മെയ് 10 ന് സമര്‍പ്പിക്കണം
  • മൂന്ന് വിഷയങ്ങള്‍ക്ക് വരെ പരാജയപ്പെട്ടവര്‍ക്ക് സേ പരീക്ഷ എഴുതാം.
---- facebook comment plugin here -----

Latest