Connect with us

Eranakulam

ചൂര്‍ണിക്കര നിലംനികത്തല്‍ വിജിലന്‍സ് അന്വേഷിക്കും

Published

|

Last Updated

കൊച്ചി: ആലുവ കുന്നത്ത്‌നാട് വില്ലേജിലെ ചൂര്‍ണിക്കരയിലെ നിലം നികത്താന്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ലാന്റ് റവന്യൂ കമ്മീഷണറുടെ പേരില്‍ വ്യാജ ഉത്തരവുണ്ടാക്കിയാണ് നിലംനികത്താന് നീക്കമുണ്ടായത്.
കലക്ടറുടെ ഉത്തരവ് മറികടന്ന് നിലം നികത്തിയ സംഭവത്തില്‍ ഫയലുകള്‍ വിളിച്ചു വരുത്തിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തണ്ണീര്‍ത്തടം നികത്തിയ സ്ഥലം വ്യാജരേഖ ചമച്ച് തരംമാറ്റാനുള്ള നീക്കം നടത്തിയതിന് പിന്നില്‍ വന്‍ റിയല്‍ എസ്റ്റേറ്റ് സംഘമാണെന്ന് കണ്ടെത്തിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന തണ്ണീര്‍തടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്.

കളമശ്ശേരി, മുട്ടം എന്നീ മെട്രോ സ്റ്റേഷനുകളുടെ ഇടക്ക് ദേശീയ പാതയോടു ചേര്‍ന്ന് കിടക്കുന്ന അരയേക്കറോളം വരുന്നതാണ് ചൂര്‍ണിക്കരയിലെ ഈ ഭൂമി. വര്‍ഷങ്ങള്‍ക്കു മുമ്പേ നിലം മണ്ണിട്ടു നികത്തി, ഷെഡ്ഡ് നിര്‍മ്മിച്ചു, പഞ്ചായത്തില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ചു, പിന്നീട് കെട്ടിടങ്ങളും പണിതു. എന്നാല്‍ തരം മാറ്റാന്‍ കഴിഞ്ഞില്ല. ഇതില്‍ ഇരുപത്തിയഞ്ചു സെന്റ് സ്ഥലമാണ് തൃശ്ശൂര്‍ സ്വദേശി ഹംസ വ്യാജ ഉത്തരവുണ്ടാക്കി തരം മാറ്റാന്‍ ശ്രമിച്ചത്.

അതിനിടെ ചൂര്‍ണിക്കരയിലെ വിവാദ ഭൂമിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിനാട്ടി. യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, മുന്‍മന്ത്രി കെ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും േോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

 

Latest