Connect with us

National

ഒഡീഷക്ക് ആയിരം കോടി സഹായം: പ്രധാനമന്ത്രി

Published

|

Last Updated

പുരി: ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ പ്രഖ്യാപിച്ച 381 കോടിക്ക് പുറമെയാണ് പ്രധാനമന്ത്രി ആയിരം കോടിയുടെ അധിക കേന്ദ്ര സഹായം പ്രഖ്യാപിച്ചത്.
ഫോനിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള പ്രതിരോധിക്കുന്നതില്‍ കേന്ദ്രവും ഒഡീഷ സര്‍ക്കാറും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി വിലയിരുത്തി.

ഒഡീഷയിലെ ഫോനി ദുരിത ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക്, കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ എന്നിവര്‍ ക്കൊപ്പം ഹെലികോപ്റ്റിറില്‍ യാത്ര ചെയ്ത് മോദി സ്ഥിതിഗതികള്‍ വിലയിരുത്തി.

30 പേരാണ് ഒഡീഷയില്‍ കൊല്ലപ്പെട്ടത്. പുരിയിലാണ് നാശ നഷ്ടങ്ങളേറെയും. 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു. കെട്ടിടം, റോഡ് എന്നിവയുടെ നഷ്ടം മാത്രം 12000 കോടി രൂപ വരുമെന്നാണ് സര്‍ക്കാറിന്റെ പ്രാഥമിക വിലയിരുത്തല്‍.

 

Latest