Connect with us

International

റഷ്യന്‍ യാത്രാ വിമാനത്തിന് തീപിടിച്ചു; 41 മരണം

Published

|

Last Updated

മോസ്‌കോ: റഷ്യന്‍ യാത്രാവിമാനത്തിന് തീപിടിച്ച് 41 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനത്തിനാണ് പറന്നുയര്‍ന്ന ഉടന്‍ തീപിടിച്ചത്. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി മുര്‍മാന്‍ക് നഗരത്തിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. പറന്നുയര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ വിമാനത്തിന് തീപിടിച്ചു. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. അടിയന്തര ലാന്‍ഡിംഗിനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അഗ്നിഗോളമായാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. വിമാനത്തിനു ഭീകരമായി തീ പിടിച്ചതും കറുത്ത പുകച്ചുരുളുകള്‍ ആകാശത്തേക്ക് ഉയരുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെടുത്താനായതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. വിമാനത്തിന് എങ്ങനെ തീ പിടിച്ചു എന്നതു വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനമാണ് ദുരന്തത്തില്‍പെട്ടത്.

Latest