Connect with us

Eranakulam

ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Published

|

Last Updated

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ഭാര്യയെയും ഒന്നര വയസ്സുകാരനായ മകനെയും പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി. പട്ടിമറ്റം ചേര്‍ത്തല സൗത്ത് വാരനാട് തോപ്പുവെളി സജി (32), ഭാര്യ ബിന്ദു (29), മകന്‍ ശ്രീഹരി എന്നിവരാണ് മരിച്ചത്.  ബിന്ദുവിന്റെ മാതാവ് ആനന്ദവല്ലിയെ പൊള്ളലേറ്റ് അതീവ ഗുരുതരമായി പരുക്കേറ്റ നിലയില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ നടന്ന സംഭവത്തിന്റെ കാരണം വ്യക്തമല്ല. ആനന്ദവല്ലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബിന്ദുവിനെയും ശ്രീഹരിയെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സജിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ആനന്ദവല്ലിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

ബിന്ദുവും ശ്രീഹരിയും ഉറങ്ങിക്കിടിക്കുമ്പോഴാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം. കുസാറ്റിനു സമീപം പൊട്ടച്ചാല്‍ നഗറിലെ വീട്ടില്‍ രണ്ടു മാസത്തോളമായി വാടകക്കു താമസിച്ചു വരികയായിരുന്നു കുടുംബം.

Latest