Connect with us

Education

എസ് എസ് എല്‍ സി, പ്ലസ്ടു ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും 'സഫലം 2019' മൊബൈല്‍ ആപ്പും

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷാഫലം അറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി. എസ് എസ് എല്‍ സി ഫലം തിങ്കളാഴ്ച രണ്ടുമണി മുതല്‍ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെയും ഇതിനുപുറമെ “സഫലം 2019” എന്ന മൊബൈല്‍ ആപ് വഴിയുംഅറിയാം.

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും “റിസള്‍ട്ട് അനാലിസിസ്” എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ മൂന്നു മണി മുതല്‍ ലഭ്യമാകും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും “Saphalam 2019” എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും. ഇതിനായി പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലിലും ആപ്പിലും ലഭ്യമാകും. പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനം ഒരുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Latest