Connect with us

International

ഫ്‌ളോറിഡയില്‍ യാത്രാ വിമാനം നദിയില്‍ പതിച്ചു; 136 യാത്രക്കാരും സുരക്ഷിതര്‍

Published

|

Last Updated

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. എന്നാല്‍ യാത്രക്കാരും ജീവനക്കാരുമടക്കം 136 പേരും സുരക്ഷിതരാണ്. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ക്യൂബയില്‍നിന്നും ജാക്‌സണ്‍വില്ല വിമാനത്താവളത്തിലെത്തിയ വിമാനം ലാന്‍ഡിങ്ങിന് പിന്നാലെ തെന്നിമാറി സമീപത്തെ സെന്റ് ജോണ്‍സ് നദിയിലേക്ക് പതിക്കുകയായിരുന്നു. വിമാനം നദിയില്‍ പതിച്ചെങ്കിലും മുങ്ങിപ്പോയില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും ജാക്‌സണ്‍വില്ല മേയര്‍ പറഞ്ഞു. എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Latest