Connect with us

Kerala

മുസ്ലിം ലീഗ് പ്രവര്‍ത്തകരും കള്ള വോട്ട് ചെയ്തു; ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി: മീണ

Published

|

Last Updated

തിരുവനന്തപുരം: കല്യാശ്ശേരിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതി സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍. കല്യാശ്ശേരി പുതിയങ്ങാടി ജമാത്ത് സ്‌കൂളിലെ ബൂത്തിലാണ് കള്ളവോട്ട് നടന്നതെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. മുഹമ്മദ് ഫയസ്, കെഎം മുഹമ്മദ്, അബ്ദുല്‍ സമദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും മീണ പറഞ്ഞു.

പ്രതികളിലൊരാളെ കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ഏജന്റാണ് . ഇയാള്‍ക്കെതിരെ നടപടിയുണ്ടാകും. തെളിവെടുപ്പിന് ഹാജരാകാത്ത അബ്ദുല്‍ സമദിനെതിരെ വാറണ്ട് പുറപ്പെടുവിക്കും-മീണ പറഞ്ഞു. കള്ളവോട്ട് നടന്നത് സംബന്ധിച്ച് അറിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി. ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചും അന്വേഷണമുണ്ടാകും. ഏഴ് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടിക്കറാം മീണ പറഞ്ഞു. സിപിഎമ്മിന്റെ പഞ്ചായത്ത് അംഗമടക്കം മൂന്ന് പേര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ കണ്ടെത്തിയിരുന്നു.

Latest