Connect with us

National

കന്നുകാലി മോഷണം ആരോപിച്ച് ബിഹാറില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Published

|

Last Updated

അരാരിയ: ബിഹാറിലെ അരാരിയ ജില്ലയില്‍ കന്നുകാലികളെ മോഷ്ടിച്ചുവെന്ന് സംശയിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 44കാരനായ മഹേഷ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.

അരാരിയയില്‍ ദക് ഹരിപൂര്‍ ഗ്രാമത്തിലെ റോബട്‌സ്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയി്ല്‍ വ്യാഴാഴ്ചയാണ് സംഭവം. മറ്റു രണ്ടു പേരുമായി ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടമാളുകള്‍ മഹേഷിനെ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് റോബട്‌സ്ഗഞ്ച് പോലീസ് മേധാവി ശിവ് ശരണ്‍ ഷാ പറഞ്ഞു.

ജില്ലയിലെ തന്നെ മറ്റൊരു ഗ്രാമത്തില്‍ താമസിക്കുന്ന മഹേഷ് ഇതിനു മുമ്പും കന്നുകാലി മോഷണവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഷാ വ്യക്തമാക്കി.

Latest