Connect with us

National

മോദി ഭരണത്തില്‍ പൊതുകടം 57 ശതമാനം ഉയര്‍ന്നു: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ പൊതുകടം 57 ശതമാനമായി ഉയര്‍ന്നെന്ന് കോണ്‍ഗ്രസ്. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടു കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നാല് വര്‍ഷക്കാലയളവിനിടയില്‍ 30 ലക്ഷം കോടിയിലധികം തുക അധിക വായ്പയായി കടമെടുത്തു. തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം സര്‍ക്കാര്‍ ഏഴ് ലക്ഷം കോടിയിലധികം തുക വായ്പയെടുത്തു. ഇതും കൂടി ചേര്‍ത്താല്‍ നിലവില്‍ രാജ്യത്തിന്റെ പൊതുകടം 90 ലക്ഷം കോടിയിലധികമാണ്. 2014 മാര്‍ച്ച് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്ത് കൊണ്ട് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ അടച്ചു പൂട്ടലിലെത്തിച്ചു. യഥാര്‍ഥ കണക്കുകള്‍ മറച്ചുവെക്കുന്നത് മോദി സര്‍ക്കാറിന്റെ സ്ഥിരം പരിപാടിയാണെന്നുംകോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

തോല്‍വിമുന്നില്‍കണ്ടാണ് രാഹുലിന്റെ പൗരത്വം സംബന്ധിച്ച് ആരോപണവുമായി ബി ജെ പി വരുന്നതെന്നും ഇത് സംബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജി 2015ല്‍ സുപ്രീംകോടതി തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest