Connect with us

National

റഫാല്‍: മറുപടി നല്‍കുന്നതിന് കൂടുതല്‍ സമയം തേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ പുന:പരിശോധന ഹരജികളില്‍ മറുപടി നല്‍കുന്നതിന് കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹരജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന ഹരജിയുമായി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേ സമയം കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി കത്ത് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് സോളിസ്റ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു. സത്യവാങ്മൂലം തയ്യാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അതിനാല്‍ ചൊവ്വാഴ്ച തുടങ്ങാനിരുന്ന വാദം മാറ്റം വെക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നത്.

Latest