Connect with us

National

നാലാം ഘട്ട വോട്ടെടുപ്പ്: ഒമ്പത് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തില്‍. മഹാരാഷ്ട്ര(17), യുപി, രാജസ്ഥാന്‍(13വീതം), പശ്ചിമ ബംഗാള്‍(8), മധ്യപ്രദേശ്, ഒഡിഷ(ആറ് വീതം), ബീഹാര്‍(അഞ്ച്), ജാര്‍ഖണ്ഡ്(3) എന്നീ സംസ്ഥാനങ്ങളിലാണ് പോളിങ് ആരംഭിച്ചത്.

12.79കോടി വോട്ടര്‍മാരാണ് നാലാം ഘട്ടത്തില്‍ സമ്മതിദാനവകാശം വിനിയോഗിക്കുക. ജമ്മു കശ്മീരിലെ അനന്തനാഗ് മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇവിടെ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കുക. 504 ലോക്‌സഭാ മണ്ഡലങ്ങളില്‍ 302 എണ്ണത്തില്‍ ഇതുവരെ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. 168 മണ്ഡലങ്ങളിലേക്കാണ് ഇനി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനുള്ളത്. മെയ് ആറിന് നടക്കുന്ന അഞ്ചാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. മെയ് 23നാണ് വോട്ടെണ്ണല്‍.

---- facebook comment plugin here -----

Latest