Connect with us

Gulf

റമദാന്‍:ഹറമൈന്‍ ട്രെയിന്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു

Published

|

Last Updated

ജിദ്ദ: വിശുദ്ധ റമദാന്‍ മാസത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സഊദിയിലേക്കുള്ള ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുകളുമായി ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് .നിലവില്‍ ബുധന്‍,വ്യാഴം , വെള്ളി, ശനി ,ഞായര്‍ ദിവസങ്ങളില്‍ മക്ക മദീന റൂട്ടില്‍ (ജിദ്ദ റാബിഗ് വഴി) അഞ്ച് സര്‍വീസികളാണുള്ളത്.

റമദാന്‍ ആരംഭിക്കുന്നതോടെ പ്രതിദിന സര്‍വീസുകളുടെ എണ്ണം ആറാവും. മക്ക, മദീന ജിദ്ദ, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം, കിംഗ് അബ്ദുള്ള ഇക്കണോമിക്ക് സിറ്റി എന്നീ അഞ്ചു സ്റ്റേഷനുകളാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വീസിനുള്ളത് . പുതിയ സര്‍വീസുകള്‍ മെയ് ആറുമുതല്‍ ആരംഭിക്കുമെന്ന് ഹറമൈന്‍ റയില്‍വേ അതോറിറ്റി അറിയിച്ചു .സുരക്ഷിതമായ യാത്രയും കുറഞ്ഞ ടിക്കറ്റ് നിരക്കുമായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് ലക്ഷത്തിലധികം യാത്രക്കാരാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയത്

Latest