Connect with us

National

ലോക്കോ പൈലറ്റ് സമയോചിതമായി ഇടപെട്ടു; ട്രെയിനില്‍ നിന്നു വീണ യുവാക്കള്‍ക്ക് ലഭിച്ചത് പുതു ജീവന്‍

Published

|

Last Updated

ജയ്പൂര്‍: ലോക്കോ പൈലറ്റിന്ററെ ച്ഛാശ്ശക്തിയും സമയോചിതമായ നീക്കവും രക്ഷപ്പെടുത്തിയത് വിലപ്പെട്ട രണ്ട് മനുഷ്യ ജിവനുകള്‍. ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിക്കുന്നതിനായി ട്രെയിന്‍ ഒരു കിലോമീറ്ററോളം പിന്നോട്ടെടുക്കുകയായിരുന്നു.

രാജസ്ഥാനിലെ കോത്ത-ബിന മോഖലയിലെ അത്രു-സാല്‍പുര റെയില്‍വേ ട്രാക്കില്‍ വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ബന്ധുവും മാനസിക രോഗിയുമായ രാജേന്ദ്ര വര്‍മയുമായി ജയ്പൂരിലേക്കു പോവുകയായിരുന്ന വിനോദ് വര്‍മ (32) എന്നയാളാണ് അപകടത്തില്‍ പെട്ടത്. ട്രെയിനിലെ അപ്പര്‍ ബര്‍ത്തില്‍ കിടക്കുകയായിരുന്ന രാജേന്ദ്ര വര്‍മ സല്‍പുര പ്രദേശത്ത് വച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇയാളെ പിടിക്കാന്‍ പിന്നാലെ ഓടിയ വിനോദും ട്രെയിനില്‍ നിന്ന് പുറത്തേക്കു വീണു. ഇതോടെ ട്രെയിനിലുണ്ടായിരുന്ന ആരോ അപായച്ചങ്ങല വലിച്ചു.

രാജേന്ദ്രക്കൊപ്പം ഉണ്ടായിരുന്ന മറ്റു ബന്ധുക്കള്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തു നിന്ന് സംഭവ സ്ഥലത്തെത്താന്‍ ആംബുലന്‍സിന് വഴിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിന്‍ ഒരു കിലോമീറ്ററോളം പിന്നോട്ടെടുക്കുകയായിരുന്നുവെന്ന് കോത റെയില്‍വേ മേഖലയിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ (ഡി സി എം) വിജയ് പ്രകാശ് വെളിപ്പെടുത്തി. പരുക്കേറ്റ ഇരുവരെയും ബാരനിലെ ആശുപത്രിയില്‍ എത്തിച്ചുവെന്നും ഇവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

Latest