Connect with us

Pathanamthitta

ചുഴലിക്കാറ്റ്: ഗവിയിൽ സന്ദർശകർക്ക് വിലക്ക്

Published

|

Last Updated

പത്തനംതിട്ട: രാജ്യത്ത് തീവ്ര മഴ ഭീഷണിയെ തുടർന്ന് കനത്ത ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രമായ ഗവിയിൽ മൂന്ന് ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഈ മാസം 29, 30, മെയ് ഒന്ന് എന്നീ ദിവസങ്ങളിലാണ് വിലക്കുള്ളത്.

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യുനമർദം ചുഴലിക്കാറ്റായി രൂപപ്പെട്ടേക്കാമെന്നതിനാൽ ശക്തമായ മഴയും, മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഗവിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Latest