Connect with us

National

ബി ജെ പി വീണ്ടും അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കും: അമിത് ഷാ

Published

|

Last Updated

മേദിനി നഗര്‍: ബി ജെ പി വീണ്ടും അധികാരത്തിലെത്തിയാല്‍ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിട്ടുള്ള പ്രത്യേകാധികാരം എടുത്തുകളയുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ നിങ്ങള്‍ വീണ്ടും അധികാരമേറ്റിയാല്‍ അത് സംഭവിക്കും- ഝാര്‍ഖണ്ഡിലെ പലമാവു ജില്ലയില്‍ നടന്ന പൊതു റാലിയില്‍ പ്രസംഗിക്കവെ ഷാ വ്യക്തമാക്കി.

കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ കാലത്ത് പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകര ഗ്രൂപ്പുകള്‍ ഇന്ത്യയെ ലക്ഷ്യം വച്ച് നിരന്തരം ആക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. യു പി എ ഭരണകാലത്ത് നിരവധി ജവാന്മാരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.

കശ്മീരിന് പ്രത്യേകം പ്രധാന മന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്്ദുല്ലയുടെ പരാമര്‍ശത്തെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ഒരു രാജ്യത്ത് രണ്ട് പ്രധാന മന്ത്രി എങ്ങനെയാണ് സാധ്യമാവുകയെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അ്‌ദ്ദേഹം പ്രതികരിച്ചു.

Latest