Connect with us

Ongoing News

ഡൽഹിയിൽ സമ്പന്നന്‍ ഗംഭീർ

Published

|

Last Updated

ന്യൂഡൽഹി: തലസ്ഥാന നഗരിയായ ഡൽഹിയിൽ നിന്ന് ജനവിധി തേടുന്ന സ്ഥാനാർഥികളിൽ എറ്റവും സമ്പന്നൻ ഈസ്റ്റ് ഡൽഹിയിലെ ബി ജെ പി സ്ഥാനാർഥി ഗൗതം ഗംഭീർ. നാമ നിർദേശ പത്രികകക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുൻ ക്രിക്കറ്റ് താരമായ ഗംഭീർ സ്വത്ത് വിവരം വെളിപ്പെടുത്തിയത്. ഇത് പ്രകാരം 147 കോടി രൂപയുടെ ആസ്തിയാണ് ഗംഭീറിനുള്ളത്. 12.40 കോടിയാണ് 2017-2018 വർഷത്തെ വരുമാനമായി ഗംഭീർ കാണിച്ചിട്ടുള്ളത്.

വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മഹാബൽ മിശ്രയാണ് ഈ പട്ടികയിൽ രണ്ടeമൻ. 45 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. സൗത്ത് ഡൽഹി മണ്ഡലത്തില്‍ കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കുന്ന ബോക്സിംഗ് താരം വിജേന്ദ്രർ സിംഗിന് 12.14 കോടിയുടെ സ്വത്തുണ്ട്. നോർത്ത് ഈസ്റ്റ് മണ്ഡലം സ്ഥാനാർഥിയും മുന്‍ ഡൽഹി മുഖ്യമന്ത്രിയുമായ ഷീലe ദീക്ഷിത്തിന്റെ ആസ്തി 4.92 കോടിയാണ്.

Latest