Connect with us

Kerala

ജൂണ്‍ ഒന്ന് മുതല്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ ജി പി എസ് നിര്‍ബന്ധം

Published

|

Last Updated

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജി പി എസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ജൂണ്‍ ഒന്നിന് ശേഷം ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടൂറിസ്റ്റ് ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കും. സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കും. നിരക്ക് ഏകീകരിക്കുന്നതിന് ജസ്റ്റിസ്. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. അമിത നിരക്ക് നിയന്ത്രിക്കും. ലൈസന്‍സ് ഇല്ലാത്ത ബസ് ബുക്കിംഗ് കേന്ദ്രങ്ങള്‍ പൂട്ടിക്കും. കെ എസ് ആര്‍ ടി സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തും.

കല്ലട ബസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

Latest